2010, ജൂലൈ 17, ശനിയാഴ്‌ച

Felix @ Portsmouth

Click here to view these pictures larger

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഇഷ്ടികക്കയറ്റം

ഇനിയുംതുടരണമീ അഭിനയം സഖാക്കളെ ..
നല്-തുടക്കമീ ഇഷ്ടികക്കയറ്റം.!

2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

നമ്മളും വിമാനങ്ങളും

ഇങ്ങനൊക്കെ വേറെ ആര്‍ക്കേലും കാണിക്കാന്‍ പറ്റുമോ? നമുക്കല്ലാതെ!!

2009, മാർച്ച് 3, ചൊവ്വാഴ്ച

കുട്ടനാട്‌ (2 photo)




പൊഴിഞ്ഞടരാത്തൊരോര്‍മ്മ
ഞാന്‍ നനയ്ക്കാതെന്നുള്ളില്‍ വിരിഞ്ഞവള്‍ നീ,
നിന്റെ നറുമണങ്ങളില്‍ നിന്നവരെന്നെ കവരും മുന്‍പേ
പ്രിയേ, പ്രകൃതീ..

ഉമ്മ...ഉമ്മ!

നിറവയര്‍..എന്റേത്‌!




ഞാന്‍ കാണുന്നിടങ്ങളില്‍
നീ ഒരു നിറം മാത്രമാകുന്നു;
മറ്റുള്ളവരില്‍ നീ പലതും...എന്തേ?

ഇവളുടെ നിറവയറില്‍
നാം നമ്മെ പഠിക്കുന്നു;
ഒരു കെമിസ്ട്രി ലാബ്‌!


2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഒരു കുമരകം യാത്ര...കള്ളുകമ്പനിയല്ല കേട്ടോ!(ചിത്രങ്ങള്‍)




ചുമ്മാതിരുന്നപ്പോ തോന്നി ഒന്നു കുമരകം വരെ പോയാലോന്ന്!
അങ്ങനെയിറങ്ങിയ ഇറക്കമാ..ഞാനും മത്തനും കൂടെ!


കോട്ടയം-കുമരകം എതാണ്ട്‌ 14 Km ആണെന്നു തോന്നുന്നു.



ജലാശയങ്ങള്‍ ഇത്ര മാത്രം സൗന്ദര്യത്തോടെ എവിടെ കാണാനാകും?
നിങ്ങള്‍ക്കിതില്‍ അത്ര സൗന്ദര്യം തോന്നുന്നില്ലെങ്കില്‍ അതെന്റെ ഫോട്ടോഗ്രഫി സ്കില്ലിന്റെ കുഴപ്പമാ കേട്ടോ!


കാര്യം , കുമരകത്തിന്റെ തണുപ്പാണെങ്കിലും ഇവനെ ഒരു രണ്ടെണ്ണമെങ്കിലും അടിക്കാതെ അവിടെ കറങ്ങാന്‍ പറ്റില്ല.


വേറൊന്നും വിചാരിക്കണ്ടാ..ഒരു ഷാപ്പിന്റെ കവാടമാട്ടോ! വള്ളങ്ങള്‍ക്കും 'വെള്ളങ്ങള്‍'ക്കും പേരുകേട്ടയിടമാണേ കുമരകം!


(ഇടത്തു നിന്ന്) പ്രവീണ്‍, മത്തന്‍, സ്നേഹചേച്ചി, വേണുച്ചേട്ടന്‍..ഞാന്‍ ഫോട്ടൊ എടുക്കാന്‍ പോയി.


ഇതെന്റെ നാട്ടുകാരന്‍...ഞങ്ങളുടെ പാര്‍ട്ടി 'വെട്ടൂര്‍' ഷാപ്പില്‍ ഒന്നു കഴിക്കാന്‍ (അതായത്‌, ഫുഡടിക്കാന്‍; വേറൊന്നുമല്ല) കേറീതാ..അപ്പൊ ദേ നില്‍ക്കുന്നു ഇവനവിടെ. ആ ഷാപ്പില്‍ ഇപ്പോള്‍ അവന്‍ ജോലിക്കാരനാത്രെ!


ഹൗസ്‌ബോട്ടുകള്‍ ഒരു കാഴ്ച തന്നെയാ..അതും എത്രയെണ്ണം !


തിരിച്ചു പോകാന്‍ തോന്നില്ല..എന്നാലും പോയല്ലേ പറ്റൂ..



ഹൂബ്ലിയിലെ അല്ല ഹംപിയിലെ സ്വര്‍ണ്ണച്ചന്ത- 2(ഫോറസ്)


എന്റെ കഴിഞ്ഞ പോസ്റ്റിനു തുടര്‍ച്ചയാണിത്‌ എന്നു വേണമെങ്കില്‍ പറയാം....



ഹംപിയിലെ
പുരാതന്‍ ചന്തയുടെ ശേഷിപ്പുകളില്‍ ചിലത്‌!



വിട്ടാല ക്ഷേത്രം- ക്ഷേത്രത്തിനു മുന്‍പിലായാണ്‌ മേല്‍പ്പറഞ്ഞ ചന്ത സ്ഥിതി ചെയ്യുന്നത്‌!



ലോട്ടസ്‌ മഹല്‍

ഇവിടുത്തെ അത്ഭുതങ്ങള്‍ വെറും ശില്‍പ്പവേലകളില്‍ മാത്രം ഒതുങ്ങുന്നില്ല. തലകീഴായി ദൂരെയുള്ള ക്ഷേത്രഗോപുരനിഴല്‍ പതിക്കുന്ന ഭിത്തി, പാറക്കുന്നുകള്‍ തുരന്നുണ്ടാക്കിയ വന്‍ ക്ഷേത്രങ്ങള്‍, മലമടക്കില്‍ ഒളിപ്പിച്ചിരിക്കുന്ന ദീപാഗ്നി....അങ്ങനെയങ്ങനെ ഒത്തിരി.

യാഗണ്ടി എന്നൊരു സ്ഥലമുണ്ട്‌..ആന്ധ്രായില്‍!
എന്തൊരു വശ്യമായ കാനനഭംഗിയുള്ള ക്ഷേത്രസമുച്ചയമാണെന്നോ...





Visitors

hit
Click for hit counter code.

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP