2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഒരു കുമരകം യാത്ര...കള്ളുകമ്പനിയല്ല കേട്ടോ!(ചിത്രങ്ങള്‍)




ചുമ്മാതിരുന്നപ്പോ തോന്നി ഒന്നു കുമരകം വരെ പോയാലോന്ന്!
അങ്ങനെയിറങ്ങിയ ഇറക്കമാ..ഞാനും മത്തനും കൂടെ!


കോട്ടയം-കുമരകം എതാണ്ട്‌ 14 Km ആണെന്നു തോന്നുന്നു.



ജലാശയങ്ങള്‍ ഇത്ര മാത്രം സൗന്ദര്യത്തോടെ എവിടെ കാണാനാകും?
നിങ്ങള്‍ക്കിതില്‍ അത്ര സൗന്ദര്യം തോന്നുന്നില്ലെങ്കില്‍ അതെന്റെ ഫോട്ടോഗ്രഫി സ്കില്ലിന്റെ കുഴപ്പമാ കേട്ടോ!


കാര്യം , കുമരകത്തിന്റെ തണുപ്പാണെങ്കിലും ഇവനെ ഒരു രണ്ടെണ്ണമെങ്കിലും അടിക്കാതെ അവിടെ കറങ്ങാന്‍ പറ്റില്ല.


വേറൊന്നും വിചാരിക്കണ്ടാ..ഒരു ഷാപ്പിന്റെ കവാടമാട്ടോ! വള്ളങ്ങള്‍ക്കും 'വെള്ളങ്ങള്‍'ക്കും പേരുകേട്ടയിടമാണേ കുമരകം!


(ഇടത്തു നിന്ന്) പ്രവീണ്‍, മത്തന്‍, സ്നേഹചേച്ചി, വേണുച്ചേട്ടന്‍..ഞാന്‍ ഫോട്ടൊ എടുക്കാന്‍ പോയി.


ഇതെന്റെ നാട്ടുകാരന്‍...ഞങ്ങളുടെ പാര്‍ട്ടി 'വെട്ടൂര്‍' ഷാപ്പില്‍ ഒന്നു കഴിക്കാന്‍ (അതായത്‌, ഫുഡടിക്കാന്‍; വേറൊന്നുമല്ല) കേറീതാ..അപ്പൊ ദേ നില്‍ക്കുന്നു ഇവനവിടെ. ആ ഷാപ്പില്‍ ഇപ്പോള്‍ അവന്‍ ജോലിക്കാരനാത്രെ!


ഹൗസ്‌ബോട്ടുകള്‍ ഒരു കാഴ്ച തന്നെയാ..അതും എത്രയെണ്ണം !


തിരിച്ചു പോകാന്‍ തോന്നില്ല..എന്നാലും പോയല്ലേ പറ്റൂ..



9 അഭിപ്രായ(ങ്ങള്‍):

the man to walk with 2009, ഫെബ്രുവരി 27 4:02 PM  

nannayi

ശ്രീക്കുട്ടന്‍ | Sreekuttan 2009, ഫെബ്രുവരി 27 8:27 PM  

ചിത്രങ്ങളൊക്കെ നന്നായിരിക്കുന്നു..പക്ഷേ..കള്ളടിച്ചില്ല എന്നൊക്കെ പറഞ്ഞാല്.. ശരി, ടെസ്റ്റ് ചെയ്യട്ടെ.. ലാസ്റ്റ് ചിത്രത്തില്‍ കാണുന്ന മരത്തില്‍ തൂക്കിയിരിക്കുന്ന ബോര്‍ഡില്‍ എഴുതിയിരിക്കുന്നതെന്താണ്? :)

ജ്യോനവന്‍ 2009, ഫെബ്രുവരി 27 9:12 PM  

നല്ല ചിത്രങ്ങള്‍

Thaikaden 2009, ഫെബ്രുവരി 28 12:38 AM  

Chithrangalellaam nannayirikkunnu. (Kalladichilla...! Ethu kallana kallanaanennu sammathikkuka!)

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, ഫെബ്രുവരി 28 5:39 AM  

നല്ല ചിത്രങ്ങള്‍

ഹരീഷ് തൊടുപുഴ 2009, ഫെബ്രുവരി 28 7:45 AM  

ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ ഉറങ്ങുന്ന കഴ്ചകളാണ് കുമരകം സമ്മാനിക്കുന്നത്...
കുമരകത്തു പോയല്‍ ഷാപ്പീല്‍ കേറാത്തവനാരാണിത്ര പുണ്യാളന്‍!!
[കട: കലഭവന്‍ മണി]

സഞ്ചാരി 2009, ഫെബ്രുവരി 28 8:57 PM  

അയ്യോ..എന്നെ കൊല്ലല്ലേ...


ഞാന്‍ സമ്മതിച്ചെയ്‌....ഞാനും മത്തനും കള്ളടിച്ചാരുന്നു..

ഒരു തെറ്റു പറ്റിയതാണേയ്‌..

പിന്നെ 'വെട്ടൂര്‍' എന്നത്‌ ഷാപിന്റെ പേരാ മാഷേ...സോ...ചെറുതായിട്ടടിച്ചില്ലേല്‍ ഷാപ്പുകാര്‍ക്കെന്നാ തോന്നും?

aneeshans 2009, മാർച്ച് 2 9:54 AM  

ഞാന്‍ ടെമ്പ്ലേറ്റ് അയച്ചാരുന്നു. അത് അപ്ലോഡ് ചെയ്തില്ലേ ?

അനീഷ്

സഞ്ചാരി 2009, മാർച്ച് 2 3:53 PM  

aneeshe..

njn alpam thirakilanu

exam varunnu..
so ini aduth apost idumbo template upload cheyam enu vechu!

Visitors

hit
Click for hit counter code.

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP