2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

എന്റെ SB..പ്രിയപ്പെട്ട കലാലയദൃശ്യങ്ങള്‍!



ഇന്നലെ ഞാന്‍ എന്റെ കഴിഞ്ഞു പോയ കലാലയദിനങ്ങളിലേക്ക്‌ ഒരു കുഞ്ഞു യാത്ര നടത്തി....
ഓരോന്നിങ്ങനെ ഓര്‍ത്തും ചിരിച്ചും, ചിന്തിച്ചും അങ്ങനെ ഞാനും എന്റെ സുഹൃത്ത്‌ മത്തനും (മാത്യു മാമ്മൂട്ടില്‍) കൂടി ക്യാമ്പസിനകം മുഴുവന്‍ നടന്നു...
എന്തോ ഞുള്ളിപ്പറിക്കുമ്പോലെ ഒരു ഫീലിംഗ്‌...എന്റെ SB!

അതൊരു കാലമാരുന്നു...
ഇപ്പോ എല്ലാം കൊഴിഞ്ഞു പോയിട്ട്‌ 9 വര്‍ഷമാകുന്നു,,,
ഇനിയൊന്നും ഒരിക്കലും തിരിച്ചു വരില്ല..
അറിയാഞ്ഞിട്ടല്ല;
പക്ഷെ കൊതിച്ചു പോകുന്നു.
അതു കഴിഞ്ഞു ഞാന്‍ പഠിച്ചിടത്തൊക്കെ എങ്ങനെ പണിയാമെന്നു ശ്രമിക്കുന്ന സുഹൃത്തുക്കളെയേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ..അതു കൊണ്ടാവണം , ഇന്നും കോളേജെന്ന് കേള്‍ക്കുമ്പോ ഉള്ളില്‍ SB നിറയുന്നത്‌..ഇപ്പോ, ഒരു പാട്‌ നാളുകള്‍ക്കു ശേഷം..എന്റെയൊരു സുഹൃത്തിനൊപ്പം! അവനും ആ നാളുകളുടെ ഒരു ഭാഗമായിരുന്നു....എല്ലാമിങ്ങനെ അയവിറക്കി നടക്കുമ്പോളോര്‍ത്തു; 'പ്രിന്‍സി'യെ കണ്ടോടി മറഞ്ഞിരുന്ന പഴയ നാളുകളിലെവിടെങ്കിലും ഒന്നു ജീവിക്കാനായെങ്കിലെന്ന്! ഒരു കമ്പ്യൂട്ടര്‍ സിമുലേഷനായിട്ടെങ്കിലും!

എന്തു ചെയ്യാന്‍!
പക്ഷെ ഏറെ മാറിപ്പോയി ഈ ക്യാമ്പസ്‌! ഈ യുവത്വത്തിനു ഞങ്ങളെ അറിയില്ല. അവര്‍ക്കിടയില്‍ ഞങ്ങള്‍ അപരിചിതത്വത്തിന്റെ മേലങ്കി പുതച്ച്‌, മൗനമായി ആ കുഞ്ഞുക്യാമ്പസ്‌ റോഡുകളിലൂടെ അലഞ്ഞുതിരിഞ്ഞു പോകുന്ന ആരോ ചിലര്‍!

ഒത്തിരിയെഴുതാനുണ്ട്‌ ....പിന്നീടൊരിക്കലാവാം! ഇന്ന് ഞാനല്‍പ്പം തിരക്കിലാണ്‌!..നിങ്ങള്‍ക്കായ്‌ ഈ ചിത്രങ്ങള്‍.....നിങ്ങളിലെ "ബര്‍ക്കുമന്‍സ്‌" കമന്റിയാലും!


എത്രയെത്ര കോഴ്സുകള്‍..എത്രയെത്ര മഹാരഥന്മാര്‍!



അതിപ്രശസ്ത കുന്തിരിക്കമരച്ചുവട്‌..

ഇത്‌ കുന്തിരിക്കമാണെന്നും അല്ല വേറെന്തോ ആണെന്നുമുള്ള വിവാദത്തിന്‌ മരത്തോളം പഴക്കം!


പാവപ്പെട്ടവന്റെ പാര്‍ക്കിംഗ്‌!
ചുമ്മാതാ കേട്ടോ...ഇവിടെ പാര്‍ക്ക്‌ ചെയ്താല്‍ രണ്ടാ ഗുണം!
പ്രോക്സിയടിച്ചു പിടിച്ചു വരുമ്പോ ഓടി വന്ന് വണ്ടിയെടുക്കാം..
അഥവാ sportsman-spirit അല്‍പ്പം കൂടിയ പ്രൊഫസ്സര്‍ കൈയെത്തും ദൂരത്തുണ്ടാവുകയും വണ്ടിയെടുക്കാന്‍ പറ്റാതാവുകയും ചെയ്താല്‍ മതിലു ചാടി രക്ഷപെടാന്‍ സൗകര്യം!




ചുമ്മാതെ കുറെ വ്യൂസ്‌....
ഇവിടായിരുന്നു ഒരു കാലത്ത്‌ ജീവിതം മങ്ങി മുനിഞ്ഞു കത്തിയിരുന്നത്‌..ഓര്‍ക്കുമ്പോ ....മ്‌,,,മ്‌



ഞങ്ങളുടെ മുത്തശ്ശിമരം!





മതില്‍ക്കെട്ടുകളും പോസ്റ്റോഫീസും(സോറി..പഞ്ചാരമുക്ക്‌) ഇല്ലാതെ എന്ത്‌ SB?


അസംപ്ഷന്‍.....ഒഹ്‌....മൈ ചക്കരകള്‍!



എന്റെ സാരഥി....മാത്യു മാമ്മൂട്ടില്‍....അളിയാ..ആ പശുവിനെ നോക്കിച്ചിരിക്കാതെ side-view mirror നോക്കൂ



ഇതായിരുന്നു ഞങ്ങളുടെ കുന്തിരിക്കമരത്തിന്റെ തണലില്‍ നിന്ന് കോളേജിന്റെ വ്യൂ

4 അഭിപ്രായ(ങ്ങള്‍):

കുഞ്ഞിക്കിളി 2009, ഫെബ്രുവരി 12 10:43 AM  

:) njan oru Assumption Product aaney! Pancharamukkile Anotny chayante Studio koode kodukkamaarunnu... Anyways.. it was nostalgic... Kavukattu Hall nte snap miss cheythu ;)

Calvin H 2009, ഫെബ്രുവരി 13 7:53 AM  

Good post! :)
So sweet and nostalgic..
keep it up

അജ്ഞാതന്‍ 2009, ഫെബ്രുവരി 14 11:22 AM  

Aliyaa... very nostalgic....

അജ്ഞാതന്‍ 2009, ഫെബ്രുവരി 25 6:37 PM  

അറുബോറായിരുന്നു എന്ന് പറയേണ്ടി വരുന്നു. ചില ഷേക്സ്പീയര്‍ നാടകങ്ങളും ലൈബ്രറിയും ഒഴിച്ചാല്‍..

Visitors

hit
Click for hit counter code.

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP